സ്‌ക്വാഡ് പരിശോധന വ്യാപകം: 16 സ്ഥാപനങ്ങള്‍ക്ക് പിഴ

by admin

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
ചിന്നക്കട, കൂട്ടിക്കട, പള്ളിമുക്ക് മേഖലകളില്‍ കൊല്ലം ഡെപ്യൂട്ടി തഹസില്‍ദാര്‍ ദേവരാജന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇരുപതോളം സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര താലൂക്കിലെ ചിതറ ജംഗ്ഷന്‍, കടയ്ക്കല്‍, എഴുകോണ്‍, ചടയമംഗലം, പുത്തൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 80 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. മാനദണ്ഡം ലംഘിച്ച 16 ഇടങ്ങളില്‍ പിഴ ഈടാക്കി.
പത്തനാപുരം താലൂക്കിലെ പട്ടാഴി, വടക്കേക്കര, പത്തനാപുരം, പിടവൂര്‍ മേഖലകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷെര്‍ലി രാജപ്പന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 കച്ചവട സ്ഥാപങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍ തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ സിനിമാപ്പറമ്പ്, കുന്നത്തൂര്‍, പുത്തനമ്പലം, നെടിയവിള എന്നിവിടങ്ങളില്‍ പരിശോധന നടത്തി. മാനദണ്ഡം പാലിക്കാത്ത 15 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കരുനാഗപ്പള്ളി താലൂക്ക് തഹസില്‍ദാര്‍ കെ ജി മോഹനന്റെ നേതൃത്വത്തില്‍ തൊടിയൂര്‍, കരുനാഗപ്പള്ളി മേഖലകളില്‍ നടത്തിയ പരിശോധനയില്‍ പത്തോളം സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ ഇടമണ്‍, തെ•ല എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 27 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

You may also like

Leave a Comment

You cannot copy content of this page