പനമരം സി.എച്ച്.സിയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

by admin

post

വയനാട് : പനമരം ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനമരം സി.എച്ച്.സിയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. 50 പള്‍സോക്സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍, ഡിജിറ്റല്‍ ബി.പി അപ്പാരറ്റസ് എന്നിവയാണ് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ടീച്ചര്‍പനമരം സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ആര്‍ ഷീജയ്ക്ക്് കൈമാറിയത്.

ചടങ്ങില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീമ മാനുവല്‍ , പഞ്ചായത്ത് സെക്രട്ടറി പി. സജി, ജൂനിയര്‍ സൂപ്രണ്ട് അരുണ്‍നാഥ് ആര്‍, നോഡല്‍ ഓഫീസര്‍ സജീഷ് രാജ്, മെമ്പര്‍മാരായ വാസു അമ്മാനി, ജെയിംസ് കെ സി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോണ്‍സണ്‍, ജെ എച്ച് ഐ അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page