റിഫൈനറി സ്കൂളിലെ താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തന സജ്ജമായി

by admin

                 

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി അമ്പലമുഗൾ റിഫൈനറി സ്കൂളിൽ ഒരുക്കിയ താത്കാലിക ചികിത്സാ കേന്ദ്രം പ്രവർത്തന സജ്ജമായി. വെള്ളിയാഴ്ച്ച മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആയിരം ഓക്സിജൻ കിടക്കകൾ സജ്ജമാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ബി.പി.സി.എൽന്റെ സഹകരണത്തോടെ ഇവിടെ പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്.
     ഞായറാഴ്ചയോടെ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയി ഉയർത്തും. ചികിത്സാ കേന്ദ്രത്തിന് സമീപമുള്ള ബി.പി.സി.എൽന്റെ ഓക്സിജൻ പ്ലാൻറിൽ നിന്നും തടസമില്ലാത്ത ഓക്സിജൻ വിതരണം ഇവിടെ സാധ്യമാകും. ആയിരം ഓക്സിജൻ കിടക്കകളുമായി രാജ്യത്തെതന്നെ ഏറ്റവും വലിയ കോവിഡ്  ചികിത്സാ കേന്ദ്രമായി ഇതിനെ ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ ഉൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും

You may also like

Leave a Comment

You cannot copy content of this page