മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണാക്കി

by admin

ആലപ്പുഴ : കോവിഡ് 19- രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നു മുതൽ 19 വരെയും (പൂർണ്ണമായി) കണ്ടെയിൻമെൻറ് സോണാക്കി.

കണ്ടെയിൻമെൻറ് സോണാക്കിയ മറ്റ് പ്രദേശങ്ങൾ:
തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് 3, വീയപുരം ഗ്രാമപഞ്ചായത്ത് വാർഡ് 11, മുതുകുളം ഗ്രാമപഞ്ചായത്ത് വാർഡ് 7ൽ നിർമ്മൽ ജംഗ്ഷൻ മുതൽ ഫ്ലവർ ജംഗ്ഷൻ- കുമാരനാശാൻ സ്കൂളിന്റെ പ്രദേശം,പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8ൽ കുന്നേൽ ലക്ഷം വീട്, വെളുത്തറ ലക്ഷം വീട് കോളനികൾ, ചെറിയ പത്തിയൂർ ദേവീ ക്ഷേത്രത്തിന് വടക്ക് പടിഞ്ഞാറു ഭാഗം, വാർഡ് 10ൽ തുണ്ടയ്യത്തു കോളനി എഴുവ ഈസ്റ്റ്‌ കുടുംബക്ഷേമ ഉപകേന്ദ്രത്തിനു വടക്ക് പടിഞ്ഞാറു ഭാഗം, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 5,8,9, മുട്ടാർ ഗ്രാമപഞ്ചായത്ത് വാർഡ് 13ൽ കവലക്കൽ പാലം അമ്പലത്തിൽ പാലം ആശുപത്രി പാലം എന്നീ പ്രദേശങ്ങൾ, വാർഡ് 12ൽ എസ്എൻഡിപി പാലം, എൽപി സ്കൂൾ പാലം, അരങ്ങുതാനം,കാഞ്ഞിരക്കരി പാലം എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കി.

You may also like

Leave a Comment

You cannot copy content of this page