ന്യൂനമര്‍ദ്ദം: പത്തനംതിട്ട ജില്ലയില്‍ എന്‍ഡിആര്‍എഫ് ക്യാമ്പ് തുറന്നു

by admin

post

പത്തനംതിട്ട : ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പത്തനംതിട്ടയില്‍ ക്യാമ്പ് തുറന്നു. ടീം കമാന്‍ഡര്‍ ഉള്‍പ്പടെ തൃശൂരില്‍ നിന്നും എത്തിയ 20 പേര്‍ അടങ്ങുന്ന ഒരു സംഘമാണ് പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ ക്യാമ്പ് ചെയ്യുന്നത്. എന്‍ഡിആര്‍എഫ് സംഘം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിതുമായി റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി.

15 പേര്‍ക്ക് ഒരേസമയം കയറാന്‍ കഴിയുന്ന രണ്ടു ബോട്ടുകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള കട്ടിംഗ് മെഷീനുകളും ഇവരുടെ ശേഖരത്തിലുണ്ട്. ആറന്മുളയിലെ എഴിക്കാട് കോളനി ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന പ്രളയ സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ക്യാമ്പ് ചെയ്യാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും ആവശ്യമെങ്കില്‍ ഈ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കുമെന്നും ടീം കമാന്‍ഡര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.കെ അശോകന്‍ പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page