കോവിഡ് പ്രതിരോധത്തിന് കഞ്ഞിക്കുഴിയുടെ ‘ഓൺലൈൻ ആരോഗ്യ ഗ്രാമസഭ’

by admin

  ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു ചുവടു കൂടി മുന്നോട്ടു വെച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ ആശങ്കകളകറ്റാൻ ഗ്രാമവാസികൾക്കായി ‘ഓൺലൈൻ ആരോഗ്യ ഗ്രാമസഭ’യൊരുക്കിയിരിക്കുകയാണ് പഞ്ചായത്ത്.

കോവിഡ് പ്രതിരോധമാണ് ആരോഗ്യ ഗ്രാമസഭയുടെ പ്രധാന അജണ്ട. സർക്കാർ മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങളടക്കം ആരോഗ്യ ഗ്രാമസഭയിൽ ചർച്ച ചെയ്യും. ആരോഗ്യ ഗ്രാമസഭയുടെ ഉദ്ഘാടനം നേരത്തെ നിയുക്ത എം.എൽ.എ പി. പ്രസാദ് നിർവ്വഹിച്ചു. വാർഡ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, എന്നിവർക്കൊപ്പം ഓരോ വ്യക്തിയും വീടുകളിൽ ഇരുന്ന് ഓൺലൈൻ ആയി സഭയിൽ പങ്കെടുത്തു.

ആരോഗ്യകരമായ ചർച്ചകൾക്കു പുറമെ ഓരോരുത്തരുടെയും സംശയങ്ങളും ആശങ്കകളും പങ്കുവെച്ചു. പ്രതിരോധ പരിപാടികൾ ശക്തമാക്കാൻ പലരും പല നിർദേശങ്ങളും മുന്നോട്ടു വെച്ചു. തുടർന്നുള്ള പ്രതിരോധ പരിപാടികളിൽ വീടുകളിൽ ഇരുന്നു തന്നെ പഞ്ചായത്തിനൊപ്പം കൈകോർക്കും. ചൊവ്വാഴ്ച വരെയാണ് ഓൺലൈൻ ആരോഗ്യ ഗ്രാമസഭ.

You may also like

Leave a Comment

You cannot copy content of this page