നഗരത്തില്‍ സൗജന്യ ഭക്ഷണ വിതരണവുമായി വിശ്വാസ്

by admin
ലോക്ക് ഡൗണ് വേളയില് കോവിഡ് രോഗികള്ക്കും മറ്റിതരക്കാര്ക്കും വിശ്വാസിന്റെ ആഭിമുഖ്യത്തില് സൗജന്യ ഉച്ചഭക്ഷണം നല്കുന്ന പദ്ധതി ജില്ലാ കലക്ടര് മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു. ഈശ്വര് ചാരിറ്റബിള് ട്രസ്റ്റിന്റെയും വിശ്വാസ് അംഗങ്ങളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ലോക്ക് ഡൗണ് കാരണം പ്രവര്ത്തിക്കാതിരിക്കുന്ന ഭിന്നലിംഗക്കാര് നടത്തുന്ന സിവില് സ്റ്റേഷനിലെ ഒരുമ കാന്റീനാണ് ഭക്ഷണം തയ്യാറാക്കുന്നത്. പരിപാടിയില് വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, ഈശ്വര് ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ബി.ജയരാജന്, വിശ്വാസ് വോളണ്ടിയര് അഡ്വ. എം. മനോജ്, അഡ്വ. എസ്. രമേശ് (നന്മ), സുജേഷ് എന്നിവര് പങ്കെടുത്തു.
തുടര്ന്നുള്ള ദിവസങ്ങളില് നഗരസഭയുടെ പുനരധിവാസ ക്യാമ്പുകളിലും, നഗരത്തിലെ കോവിഡ് രോഗികള്ക്കും സന്നദ്ധപ്രവര്ത്തകര് മുഖേന ഉച്ച ഭക്ഷണം എത്തിക്കും. ഈ പദ്ധതിയുടെ ഭാഗമാകാന് താല്പര്യമുള്ളവര്ക്ക് വിശ്വാസ്, എസ് ബി ഐ സിവില്സ്റ്റേഷന് ബ്രാഞ്ച് അക്കൗണ്ട് നമ്പര്:38155745730, ഐ എഫ് സി കോഡ് : SBIN0004925 ല് പണമടയ്ക്കാമെന്ന് സെക്രട്ടറി അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page