സി പി എം മന്ത്രിമാരായി; എം ബി രാജേഷ് സ്പീക്കറാകും, കെ കെ ശൈലജ പാര്‍ട്ടി വിപ്പ്

by admin

              pinarayi-vijayan-2-00                   


തിരുവനന്തപുരം ;  സി പി എം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുല്‍ റഹ്മാന്‍ എന്നിവരെയും നിശ്ചയിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ഥിയായി എം ബി രാജേഷിനേയും, പാര്‍ട്ടി വിപ്പായി കെ കെ ശൈലജയെയും പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനേയും തീരുമാനിച്ചു.
    May be an image of 1 person and text that says 'ജനങ്ങളുടെ മനസ്സാണ് നമ്മുടെ സത്യപ്രതിജ്ഞത വേദി സ.പിണറായി വിജയൻ CPIM KASARGOD DC'                       
യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു.
മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്ബോള്‍ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന   തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്.

You may also like

Leave a Comment

You cannot copy content of this page