മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

by admin

എറണാകുളം : വൈപ്പിൻ നിയോജക മണ്ഡലത്തിൽ കോവിഡ് – 19, ചുഴലികാറ്റ്, പേമാരി മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് സൗജന്യ ഭക്ഷ്യ കിറ്റ് നൽകി. ഭക്ഷ്യകിറ്റുകളുടെ വിതരണോത്ഘാടനം വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

വൈപ്പിൻ നി യോജക മണ്ഡലത്തിൽ മുനമ്പം മത്സ്യഭവൻ വഴി 2584 കിറ്റുകളും ഞാറക്കൽ മത്സ്യ ഭവൻ വഴി 2593 കിറ്റുകളും വിതരണം ചെയ്യും . പഞ്ചസാര, കടല, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് വെളിച്ചെണ്ണ, തേയില , മുളകുപൊടി , മല്ലിപൊടി, മഞ്ഞൾപൊടി, സോപ്പ്, ഉപ്പ്, കടുക്, ഉലുവ , പാൽപ്പൊടി എന്നിവ അടങ്ങിയ 9996 കിറ്റുകൾ ആണ് ജില്ലയിൽ വിതരണം ചെയ്യുക .

പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മധ്യമേഖല ജോയ്ന്റ് ഡയറക്ടർ എം എസ്‌ സജു, ജൂനിയർ സൂപ്രണ്ട് പി സന്ദീപ് , മത്സ്യ ഭവൻ ഓഫീസർ എം എൻ സുലേഖ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എൻ ഉണ്ണികൃഷണൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രാധിക സതീഷ് ആരോഗ്യ വിദ്യഭാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ സി എഛ് അലി, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു തങ്കച്ചൻ , മെംബർ കെ.എഫ് വിൽസൺ തുടങ്ങിയവർ പങ്കെടുത്തു

 

You may also like

Leave a Comment

You cannot copy content of this page