കൂടുതല്‍ വിഭാഗങ്ങളെ മുന്‍നിര പ്രവര്‍ത്തകരായി കണക്കാക്കി വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശം

by admin

ആലപ്പുഴ: കൂടുതല്‍ വിഭാഗങ്ങളെ മുന്‍നിരപ്രവര്‍ത്തകരായി കണക്കാക്കി വാക്‌സിന്‍ നല്‍കുന്നത് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. 18 നും 44 നും ഇടയില്‍ പ്രായമുള്ള അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇപ്പോള്‍ നടന്നു വരുന്നു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മുന്‍ നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കനാണ് നിര്‍ദ്ദേശം

post

ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍, ഓക്‌സിജന്‍ നിറയ്ക്കല്‍ വിതരണ കേന്ദ്രങ്ങളിലെ ജീവനക്കാര്‍, ഓക്‌സിജന്‍ ടാങ്കര്‍ ഡ്രൈവര്‍മാര്‍, ഭിന്നശേഷിക്കാര്‍, ഇന്ത്യന്‍ റെയില്‍വേ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍, റയില്‍വേ ടി.ടി.ഇ, റെയില്‍ ലോക്കോ പൈലറ്റുമാര്‍, വിമാനത്താവളത്തിലെ ഫീല്‍ഡ്, ഗ്രൗണ്ട് ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും, മാധ്യമപ്രവര്‍ത്തകര്‍, മത്സ്യ പച്ചക്കറി വില്‍പ്പനക്കാര്‍, ഹോര്‍ട്ടികോര്‍പ് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍, മത്സ്യ ഫെഡ് ജീവനക്കാര്‍, കെ.എസ്.ഇ.ബി. ഫീല്‍ഡ് ഉദ്യോഗസ്ഥര്‍, കേരള വാട്ടര്‍ അതോറിറ്റി ഫീല്‍ഡ് ജീവനക്കാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, വാര്‍ഡ് ഹെല്‍ത്ത് മെമ്പര്‍മാര്‍, സന്നദ്ധ സേനാ വാളണ്ടിയര്‍മാര്‍, ഹോം ഡെലിവറി ഏജന്റുമാര്‍, ചുമട്ടു തൊഴിലാളികള്‍, പാല്‍, പത്ര വിതരണക്കാര്‍, ചെക്ക് പോസ്റ്റ് ജീവനക്കാര്‍, ടോള്‍ ബൂത്ത് ജീവനക്കാര്‍, ഹോട്ടല്‍ റസ്റ്റോറന്റ് ജീവനക്കാര്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാര്‍, ജനസേവന കേന്ദ്രത്തിലെ ജീവനക്കാര്‍, റേഷന്‍കട ജീവനക്കാര്‍, വൃദ്ധജന പരിപാലന ജീവനക്കാര്‍, സാന്ത്വന പരിചരണ ജീവനക്കാര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍, തൊഴില്‍ വകുപ്പിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍, ടെലികോം ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സര്‍ക്കാര്‍ മുന്‍നിര പ്രവര്‍ത്തകരായി നിശ്ചയിച്ചിട്ടുള്ളത്.

മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുന്നതിന് അവരവര്‍ www.cowin.gov.in എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് അതാത് സ്ഥാപനത്തിലെയോ, മേല്‍പറഞ്ഞ വിഭാഗങ്ങളുടെ സംഘടനകളിലെ നോഡല്‍ ഓഫീസര്‍മാര്‍ മുഖേനയോ https://covid19.kerala.gov.in/vaccine എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വിദ്യാര്‍ത്ഥികളും മറ്റുള്ളവരും സൈറ്റില്‍ പാസ്സ്‌പോര്‍ട്ട് ഐ.ഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍, പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതാണ്. വിദേശത്തേക്കു പോകേണ്ടവര്‍ മുന്‍ഗണന ലഭിക്കുന്നതിനായി യാത്രയുടെ ആവശ്യകതയും തീയതിയും തെളിയിക്കുന്നതിനുള്ള രേഖയും https://covid19.kerala.gov.in/vaccine എന്ന സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

You may also like

Leave a Comment

You cannot copy content of this page