തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2019 നടപ്പിലാക്കുന്നതിന്റെ ആവശ്യകത നിയമസഭയില്‍

by admin

Second resignation in bar bribe scam, K Babu resigns on 'moral grounds' | The News Minute

തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം 2019 നടപ്പിലാക്കുന്നതിന്റെ ആവശ്യകത നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ  സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

    തീരദേശ സംരക്ഷണം ഉറപ്പാക്കുന്നതിനും തീരദേശത്തെ സുസ്ഥിരവികസനം കൈവരിക്കുന്നതിനു വേണ്ടിയുള്ള ദേശീയ സമീപനത്തിന് ആദ്യപടിയായാണ് പരിസ്ഥിതി സംരക്ഷണനിയമത്തിലെ പരിധിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 1991 തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം പരിഷ്കരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.  പിന്നീട് 2011 വിജ്ഞാപനം പിരഷ്കരിച്ച പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  2011-ലെ വിജ്ഞാപനം തീരദേശവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനാല്‍ മാറ്റം ആവശ്യമാണെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും മറ്റു സംസ്ഥാനങ്ങളും ആവശ്യപ്പെട്ടതനുസരിച്ച് ഡോക്ടര്‍ ശൈലേഷ് നായക് കമ്മിറ്റി പഠനം നടത്തുകയുംകേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട കുറെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ വിജ്ഞാപനം 2019 ജനുവരി പതിനെട്ടാം   തീയതി പുറപ്പെടുവിച്ചിരുന്നു.  ഈ വിജ്ഞാപനം നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങള്‍ പുതുക്കിയ തീരദേശ പരിപാലന പദ്ധതി തയ്യാറാക്കി കേന്ദ്ര അംഗീകാരം തേടേണ്ടതുണ്ട്.  തീരദേശ പരിപാലന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതുവരെ 2019-ലെ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ സാധിക്കില്ല എന്നുള്ളതും ഈ വിജ്ഞാപനത്തിലെ പ്രത്യേകതയാണ്.  ഇതോടൊപ്പം തന്നെ കേരളത്തിലെ കായല്‍ ദ്വീപുകള്‍ക്കും കടലിനോടു ചേര്‍ന്നു കിടക്കുന്ന ദ്വീപുകള്‍ക്കും തീരദേശ നിയന്ത്രണ മേഖല 20 മീറ്റര്‍ ആയി ചുരുക്കിയിരുന്നു.  ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ ദ്വീപുകള്‍ക്ക് പ്രത്യേകം പ്രത്യേകം പരിപാലന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.     2019-ലെ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ 20 മീറ്റര്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഓരോ ദ്വീപിനും പ്രത്യേക പരിപാലന പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ച് കേന്ദ്ര അനുമതി തേടണം.  എങ്കില്‍ മാത്രമെ 20 മീറ്റര്‍ ആനുകൂല്യം ദ്വീപുകള്‍ക്ക് ലഭിക്കൂ.  ഇപ്പോഴത്തെ ദൂരപരിധി 50 മീറ്റര്‍ ആണ്.  കേരളത്തില്‍ 4000 ദ്വീപുകളുണ്ട്.

അതുപോലെ ചില ദ്വീപുകള്‍ കാറ്റഗറി 2-ല്‍ നിലനിര്‍ത്തി ദ്വീപായി പ്രഖ്യാപിക്കണം.  മരട് നഗരസഭ അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുകൂടാതെ 1991-ലെ തീരദേശ മേഖല വിജ്ഞാപനത്തില്‍ വളരെ വ്യത്യസ്തമായി പാരിസ്ഥിതികമായി വളരെ പ്രാധാന്യം എന്ന് കണ്ടെത്തി വേമ്പനാട് കായലിന് അതീവഗുരുതരമായി വിധം ആപത്ത് ഭീഷണിയുള്ള മേഖലയെന്ന 2019 വിജ്ഞാപനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രദേശത്തെ സംരക്ഷണത്തിനായി ഒരു സമഗ്രമായ പദ്ധതി തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ എന്നുംഅത്തരമൊരു സമഗ്ര പരിപാലന പദ്ധതി അംഗീകാരം ലഭിച്ച വിജ്ഞാപനം പുറപ്പെടുവിക്കും വരെ പരമ്പരാഗത നിവാസികളുടെ ആവശ്യങ്ങള്‍ക്ക് അടിസ്ഥാനമാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓരോന്നും സംസ്ഥാന തീരദേശ സംരക്ഷണ അതോറിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ ചെയ്യാവൂ എന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1.25000 സ്കെയലുള്ള Cadastralമാപ്പാണ് നല്‍കിയിട്ടുള്ളത്.  കഴിഞ്ഞ സര്‍ക്കാര്‍ ഭരണഘട്ടത്തില്‍ 1.4000 മാപ്പ് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.  അതനുസരിച്ച് വലിയ മാപ്പ് നല്‍കണം.  Public hearing വേഗത്തിലാക്കണം.

  2019-ലെ തീരദേശ പരിപാലന വിജ്ഞാപനം അനുസരിച്ചുള്ള തീരദേശ പരിപാലന പദ്ധതികളുംദ്വീപുകള്‍ക്കായുള്ള പ്രത്യേക സമഗ്ര ദ്വീപ് പരിപാലന പദ്ധിതികളും പൂര്‍ത്തീകരിക്കേണ്ട ആവശ്യകത ഇന്ന് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.   ഇതോടൊപ്പം വേമ്പനാട് കായലിനായുള്ള പ്രത്യേക സമഗ്ര പരിപാലന പദ്ധതികള്‍ നടപ്പിലാക്കേണ്ട ആവശ്യകതയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരികയുണ്ടായി.

കെബാബു, തൃപ്പുണിത്തുറ


                                                                        

You may also like

Leave a Comment

You cannot copy content of this page