ബജറ്റ് പ്രത്യാശ നല്‍കുന്നില്ല:മുല്ലപ്പള്ളി

by admin

           

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് പ്രത്യാശ നല്‍കുന്നതല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സംസ്ഥാനത്തിന്‍റെ പൊതു ധനസ്ഥിതിയെ കുറിച്ച് ഒരു വ്യക്തതയും നല്‍കാതെയുള്ള ബജറ്റാണിത്.കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച  20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.കടമെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന കടത്തില്‍ മുങ്ങിയ  ഒരു സർക്കാരിന്‍റെ ബജറ്റാണിത്.പരമ്പരഗാത – അസംഘടിത തൊഴില്‍ മേഖലയ്ക്കും കാര്‍ഷിക-തോട്ടം മേഖയ്ക്കും ഉണര്‍വ് പകരുന്ന കാര്യമായ ഒന്നും തന്നെ ബജറ്റിലില്ല.യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.സര്‍ക്കാരിന്‍റെ കയ്യില്‍ വരുമാനമില്ലാത്ത അവസ്ഥയില്‍ സാധാരണക്കാരന് എങ്ങനെ വരുമാനം എത്തിക്കുമെന്ന ദിശാബോധം നല്‍കാന്‍ പോലും ബജറ്റിന് കഴിയുന്നില്ലെന്നത് നിരാശാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page