ആശുപത്രികള്‍ക്ക് ഇസാഫ് യു വി ഡിസിന്‍ഫെക്ഷന്‍ ചേംബറുകള്‍ നല്‍കും

by admin
                                 
പാലക്കാട്: ഇസാഫ്  പ്രമുഖ ലൈറ്റിംഗ് കമ്പനി സിഗ്നിഫൈ ഇന്ത്യ ലിമിറ്റഡുമായിച്ചേർന്ന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ആശുപത്രികൾക്ക്  യു വി ഡിസ്ഇൻഫെക്ഷൻ ചേംബറുകൾ വിതരണം ചെയ്യും. ജില്ലയിലെ 13 ആശുപത്രികള്‍ക്കായി 19 ഡിസ്ഇന്‍ഫെക്ഷന്‍ ചേംബറുകളാണ് നല്‍കുന്നത്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ വ്യക്തിഗത സുരക്ഷക്കായാണ്  യു വി ഡിസ്ഇന്‍ഫെക്ഷന്‍ സംവിധാനം ആശുപത്രികളില്‍ ഉപയോഗിക്കുന്നത്. സന്ദര്‍ശക ടാഗുകള്‍, ഫോണുകള്‍, ബാഗുകള്‍, ലാപ്ടോപ്പുകള്‍, പേഴ്സുകള്‍, ഗ്ലാസുകള്‍ തുടങ്ങി കൂടുതല്‍ സ്പര്‍ശനസാധ്യതയുള്ള  വസ്തുക്കളെ അണുവിമുക്തമാക്കുന്നതിനാണ് യുവി-സി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
യു വി ഡിസിന്‍ഫെക്ഷന്‍ ചേംബറുകളുടെ വിതരണോദഘാടനം  ഇസാഫ് ക്ലസ്റ്റര്‍ ഹെഡ് ടി ഒ ജോമി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ  കെ പി റീത്തക്കു കൈമാറി നിർവഹിച്ചു . വിവിധ ജില്ലകളിലായി അറുപതോളം ആശുപത്രികളില്‍ 100  യു വി ഡിസ്ഇന്‍ഫെക്ഷന്‍ ചേംബറുകള്‍ നല്‍കുമെന്ന് ഇസാഫ് അധികൃതര്‍ പറഞ്ഞു.
 
ഫോട്ടോ  :  യു വി ഡിസിന്‍ഫെക്ഷന്‍ ചേംബറുകളുടെ വിതരണോദഘാടനം  ഇസാഫ് ക്ലസ്റ്റര്‍ ഹെഡ് ടി ഒ ജോമി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ  കെ പി റീത്തക്കു കൈമാറി നിർവഹിക്കുന്നു. ഇസാഫ്  ടൗൺ ബ്രാഞ്ച് ഹെഡ് എൻ.പ്രഭു സമീപം.

Anju V

You may also like

Leave a Comment

You cannot copy content of this page