വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു, എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസിൽ പ്രവേശനം അനുവദിച്ച് എറണാകുളം മേരിമാതാ സി ബി എസ് ഇ പബ്ളിക് സ്കൂൾ

by admin
ഫീസ് അടക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ പ്രവേശനം നിഷേധിച്ച എറണാകുളം തൃക്കാക്കര വെണ്ണലയിൽ പ്രവർത്തിക്കുന്ന മേരി മാതാ സി ബി എസ് ഇ പബ്ലിക് സ്കൂളിനെക്കുറിച്ച് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായി പരാതി ഉയർന്നിരുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു. വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസിനോട് നിർദ്ദേശിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് സ്കൂൾ പ്രിൻസിപ്പാളിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തി എന്നതിന്റെ പേരിൽ ആർക്കും പഠനം നിഷേധിക്കരുതെന്ന കർശന നിർദ്ദേശം സ്കൂൾ പ്രിൻസിപ്പാളിന് നൽകി. ശക്തമായ ഇടപെടലിനെ തുടർന്ന് പരാതിക്കാരെ അടക്കം ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിക്കാൻ വേണ്ട നടപടി എടുത്തിട്ടുണ്ടെന്ന്  സ്കൂൾ അധികൃതർ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിച്ചു.പിന്നാലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ് ലിങ്ക് നൽകാൻ സ്കൂൾ അധികൃതർ തയ്യാറായി.

You may also like

Leave a Comment

You cannot copy content of this page