പ്ലസ് ടു ക്ലാസുകൾ ഇന്ന് മുതൽ; കൈറ്റ് വിക്ടേഴ്‌സ് ആപ്പിൽ ഇനി ഫസ്റ്റ്‌ബെൽ 2.0 ഉം

by admin

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തിങ്കൾ മുതൽ സംപ്രേഷണം ചെയ്യും.  തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തിൽ അടുത്ത ആഴ്ചയും. പ്ലസ് ടു വിദ്യാർത്ഥികൾക്ക് രാവിലെ 08.30 മുതൽ 10.00 മണി വരെയും വൈകുന്നേരം 05.00 മുതൽ 06.00 മണി വരെയുമായാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്.  പ്ലസ് ടുവിന് വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകൾ നൽകുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലസുകളേ ഉണ്ടാകൂ. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ് സ്റ്റോറിൽ നിന്നും  KITE VICTERS എന്ന് നൽകി ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിലൂടെ ഇനി കൈറ്റ് വിക്ടേഴ്‌സ് പരിപാടികളോടൊപ്പം ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകളും കാണാനാവുമെന്ന്  കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page