സംസ്ഥാനത്തെ നിർമ്മാണസാമഗ്രികളുടെ ലഭ്യതക്കുറവും അവയുടെ ക്രമാതീതമായ വിലക്കയറ്റവും സംബന്ധിച്ച് ശ്രീ.എം. രാജഗോപാൽ എം.എൽ.എ. നൽകിയിട്ടുള്ള ശ്രദ്ധ ക്ഷണിയ്ക്കൽ നോട്ടീസിനുള്ള മറുപടി

by admin
             
സംസ്ഥാനത്തെ നിർമ്മാണസാമഗ്രികളുടെ ലഭ്യതക്കുറവും അവയുടെ ക്രമാതീതമായ വിലക്കയറ്റവും കോവിഡിന്റെ പ്രത്യാഘാതം നിർമ്മാണരംഗത്ത് സൃഷ്ടിച്ച സ്തംഭനാവസ്ഥയും കാരണം നിർമ്മാണ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് ശ്രീ.എം. രാജഗോപാൽ എം.എൽ.എ. നൽകിയിട്ടുള്ള ശ്രദ്ധ ക്ഷണിയ്ക്കൽ നോട്ടീസിനുള്ള മറുപടി
  തുടർച്ചയായ ഇന്ധനവില വർദ്ധനയുടെയും മറ്റുംഭാഗമായി അഖിലേന്ത്യാതലത്തിൽ വിവിധ നിർമ്മാണ
സാമഗ്രികൾക്കു വില വർദ്ധിച്ചിട്ടുണ്ട്. എന്നാൽസംസ്ഥാനത്ത് അവയ്ക്ക് ലഭ്യതക്കുറവ് ഉണ്ടായതായി
ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കോവിഡിന്റെ   പ്രത്യാഘാതംസമഗ്രമേഖലകളും നേരിടുന്നുണ്ട്. സമഗ്ര മേഖലകളിലെയും പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തി വരികയാണ്.
കേരളത്തിൽ നിർമ്മാണ മേഖലയിൽ  ലക്ഷക്കണക്കിന് തൊഴിലാളികൾ പണിയെടുത്തു വരുന്നു. നിർമ്മാണതൊഴിലാളികളുടെയും പെൻഷൻകാരുടെയും ക്ഷേമം ഉറപ്പുവരുത്തുകയാണ് നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ പ്രധാന ലക്ഷ്യം. രണ്ടാം കോവിഡ്തരംഗത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും നിർമ്മാണ മേഖലയ്ക്ക്ലോക്ഡൗൺ ഇളവുകൾ നൽകിയതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ മുൻ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി നടന്നു വരുന്നു . ഇങ്ങനെ ലോക്ക്ഡൗൺ ഇളവുകൾനൽകിയതിലൂടെ തദ്ദേശീയരായ തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ഈ മേഖലയിൽ ജോലിലഭിയ്ക്കുകയും ചെയ്തു. ബോർഡിൽ രജിസ്റ്റർ  ചെയ്തിട്ടുള്ളതൊഴിലാളികൾക്ക് 2020 ൽ കോവിഡ് 19 ന്റെഭാഗമായുള്ള പ്രത്യേക ധനസഹായമായി 1000/- രൂപ വീതം വിതരണം നടത്തുകയുണ്ടായി. തുടർന്ന് വന്ന കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിലും എല്ലാഅംഗത്തൊഴിലാളികൾക്കും 1000/- രൂപ വിതരണ ചെയ്യുന്നതിന്ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസർമാരെചുമതലപ്പെടുത്തി ഫണ്ട് അനുവദിച്ച് നൽകുകയും
ചെയ്തിട്ടുണ്ട്.

You may also like

Leave a Comment

You cannot copy content of this page