തൊഴിലുറപ്പ് : കരാർ ജീവനക്കാരെ തുടരാൻ അനുവദിക്കും

by admin

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ 2022 മാർച്ച് 31 വരെ തുടരാൻ അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
പാർശ്വവൽകൃത ജനവിഭാഗങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പത്ത് കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിന് കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ പ്രവർത്തനം മുതൽക്കൂട്ടാണ്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്ടിച്ചിട്ടുള്ള സാമ്പത്തിക ആഘാതം മറികടക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിൽ ഊർജ്ജിതമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് ജീവനക്കാർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page