പാലാ കെഎസ്ആർടിസി ബസ് ടെർമിനലിൽ യാർഡ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിന് വേണ്ടി കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും 40.86 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എം മാണി എംഎൽഎയായിരുന്ന സമയത്ത് കെഎസ്ആർടിസിയിൽ മന്ദിരം
നിർമ്മിക്കുന്നതിനായി 4.66 കോടി രൂപ പ്രദേശിക ഡെവലപ്മെന്റ് ഫണ്ട് വഴി അനുവദിച്ചിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ഇലക്ട്രിക് വർക്ക് , ഗ്രൗണ്ട് ഫ്ലോർ വർക്കുകൾ , യാർഡ് നിർമ്മാണം എന്നിവ പൂർത്തിയായിരുന്നില്ല. അതിനെ തുടർന്നാണ് കെഎസ്ആർടിസി തനത് ഫണ്ടിൽ നിന്നും 40.86 ലക്ഷം രൂപ അനുവദിച്ചത്. ഈ തുകയുപയോഗിച്ചുള്ള നിർമ്മാണം പൂർത്തി ആയാൽ ഉടൻ തന്നെ ഡിപ്പോ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.