ആര്‍എസ്എസ് ലേബലൊട്ടിച്ച് തന്നെ തകര്‍ത്തുകളയാമെന്ന് സിപിഎം കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റായി ചുമതലയേറ്റെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പും ഇത്തരം ആരോപണങ്ങള്‍ സിപിഎം ഉന്നയിച്ചെങ്കിലും അത് ഏശാതെപോകുകയാണ് ചെയ്തത്.ഇതും ജനങ്ങള്‍ വിശ്വസിക്കില്ല.സിപിഎമ്മിന് തന്നെ ഭയമാണ്.അതിനാലാണ് വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്.ആരാണ് ആര്‍എസ്എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ആര്‍എസ്എസിന്റെ വോട്ട് വാങ്ങി ജയിച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.തലശ്ശേരി കലാപത്തില്‍ ബിജെപിക്കൊപ്പം പങ്കെടുത്ത മുഖ്യമന്ത്രിയുടെ സഹോദരന്‍ പ്രതിയാണ്.പള്ളിയേയും അമ്പലങ്ങളേയും തള്ളിപ്പറഞ്ഞവരാണ് സിപിഎമ്മുകാര്‍. ഇപ്പോള്‍ ന്യൂനപക്ഷങ്ങളുടെ വോട്ടിനായി സിപിഎം പള്ളികളിലും ദേവാലയങ്ങളിലും കയറിയിറങ്ങുകയാണ്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നമുക്ക് ശക്തമായി തിരിച്ചുവരണം.അതൊരു പ്രതിജ്ഞയാണ്.ഒരു കൈത്താങ്ങായി നിങ്ങള്‍ ഒപ്പമുണ്ടായാല്‍ ചെറിയകാലത്തെ പ്രവര്‍ത്തനം കൊണ്ട് നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്.സുതാര്യമായും സത്യസന്ധമായും സര്‍ക്കാരിന് പ്രതിക്കൂട്ടില്‍ നിര്‍ത്തിയും ജനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കും.അധികാരത്തിന്റെ പിറകെ പോകാതെ കര്‍മ്മത്തിന്റെ പാതയില്‍ പോയാല്‍ കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരാന്‍ സാധിക്കും.തന്റെ പ്രവര്‍ത്തനരാഹിത്യം കൊണ്ടോ കഴിവുകേടുകൊണ്ടോ പാര്‍ട്ടിക്ക് ഒരു ക്ഷീണവും സംഭവിക്കെല്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നതായും സുധാകരന്‍ പറഞ്ഞു.