സാമൂഹിക പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും കോര്‍ത്തിണക്കിയ പുതിയ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി രൂപപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
നേതാക്കളെ നോക്കിയല്ല,സാധാരണ പ്രവര്‍ത്തകനെ നോക്കിയാണ് ജനം വോട്ട് ചെയ്യുന്നത്. ഒരു വിഷമം ഉണ്ടായാല്‍ ഓടിയെത്തുന്ന സാധാരണ പ്രവര്‍ത്തകനാണ് ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനമുള്ളത്. മഹാമാരിക്കിടയിലും പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്ല ആത്മവിശ്വാസം പകര്‍ന്ന് നല്‍കാന്‍ നമുക്ക് സാധിക്കണം.പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും ആശ്വാസം എത്തിക്കാന്‍ കഴിയണം.അധികാരം തിരിച്ച് പിടിക്കുക മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.
കോണ്‍ഗ്രസിനെ പോലെ ആശയപരമായ അടിത്തറയും പാരമ്പര്യവുമുള്ള മറ്റൊരു പാര്‍ട്ടിയില്ല.വലിയ ഒരു കുടക്കീഴിലാണ് നില്‍ക്കുന്നതെന്ന അഭിമാനബോധം കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടാകണം.കോണ്‍ഗ്രസ് ഒരു ആള്‍ക്കൂട്ടമാണെന്നത് തെറ്റായ നിര്‍വചനം തിരുത്തണം.ചിട്ടയായ പ്രവര്‍ത്തനത്തോടെ സംഘടനയുടെ അടിത്തറ ഭദ്രമാക്കണം.കൂടിയാലോചനയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്തും പുതിയ തലമുറയുടെ അവേശവും ചൈതന്യവും ചേര്‍ത്ത് കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു.