കാസര്‍കോട് ജില്ലയില്‍ 373 പേര്‍ക്ക് കൂടി കോവിഡ്, 405 പേര്‍ക്ക് രോഗമുക്തി

by admin

post

കാസര്‍കോട് : ജില്ലയില്‍ 373 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 405 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3514 പേരാണ് ചികിത്സയിലുള്ളത്.  ജില്ലയില്‍  കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20631 പേര്‍

വീടുകളില്‍ 19892 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 20631 പേരാണ്. പുതിയതായി 416 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4037 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2525, ആന്റിജന്‍ 1496, ട്രൂനാറ്റ് 16 ). 1800 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1228 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 416 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 405 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 79373 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 75220 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 9.1

You may also like

Leave a Comment

You cannot copy content of this page