തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് റോട്ടറി കബ്ലിന്റെ നേതൃത്വത്തില്‍ ഫേസ് വണ്ണിലെ 300 കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് വണ്ണില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സപോര്‍ട്ട് സ്റ്റാഫുകളായി ജോലി ചെയ്യുന്ന ഈ ജീവനക്കാരും അത്യാവശ്യമായി വാക്‌സിന്‍ ലഭിക്കേണ്ട വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്നും ഇത് കണക്കിലെടുത്താണ് ഇവര്‍ക്ക് സൗജന്യമാി വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ് പ്രസിഡന്റ് ഹരീഷ് മോഹന്‍ പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ടെക്‌നോപാര്‍ക്കിനൊപ്പം ചേര്‍ന്ന് കരാര്‍ ജീവനക്കാര്‍ക്ക് വാക്‌സിന്‍ സ്‌പോണ്‍സര്‍ ചെയ്ത റോട്ടറി ക്ലബിന്റെ പ്രവര്‍ത്തനത്തിന് ഐടി പാര്‍ക്‌സ് സി.ഇ.ഒ ജോണ്‍ എം തോമസ് നന്ദി അറിയിച്ചു. ഐടി കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്ന പദ്ധതി നടന്ന് വരുന്നുണ്ട്. ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ ക്യാമ്പ് നടക്കുന്നത്.
റോട്ടറി ക്ലബ് സെക്രട്ടറി മനു മാധവന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ജെയിംസ് വര്‍ഗീസ്, കോ-ഓഡിനേറ്റര്‍ സിനിരാജ് രവീന്ദ്രന്‍, നിയുക്ത ഡിസിട്രിക്ട് ഗവര്‍ണര്‍ കെ ശ്രീനിവാസന്‍, നിയുക്ത അസിസ്റ്റന്റ് ഗവര്‍ണര്‍ ശ്യാം സ്റ്റാറി, വൈസ് പ്രസിഡന്റ് റോണി സെബാസ്റ്റ്യന്‍, ട്രഷറര്‍ ടിജി തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
Rotary Club conducts free vaccination drive for Contract Support Staff of Technopark
Trivandrum, June 21, 2021: Rotary Club of Technopark conducted a free vaccination drive for 300 contract support staff of Technopark campus. While IT companies in Technopark are running vaccination drives for their employees, Rotary Club of Technopark wanted to extend that facility to the contract support staff of Technopark so that they stay safe against Covid 19 virus. The support staff play a major role in ensuring the smooth operations at Technopark and since their physical presence is very much required, as they help with security, house keeping, cleaning etc and hence they fall under ‘the needy category’ for vaccine. This much needed initiative was made possible with support from both Rotary Club of Technopark and John M Thomas, CEO, Kerala State IT Parks.
Rtn. Harish Mohan, President, Rotary Club of Technopark said that the drive is a great relief for the needy. He added that Rotary will support any such initiative aimed at the safety and welfare of fellow humans. Rtn. Manu Madhavan, Secretary, Rotary Club of Technopark said that the club has taken up many such initiatives during the pandemic period. Mr. John M Thomas, CEO, Kerala State IT Parks, profusely thanked Rotary Club for joining Technopark in the fight against Covid by sponsoring vaccines.Felicitations were done by Rtn. James Varghese (Assistant Governor for Rotary Zone Ill), Rtn. Dr. Ciniraj Raveendran (Co-ordinator for Rotary Covid Task Force), Rtn. K Srinivasan (District Governor Elect for Rotary District 3211) and Rtn. Shyam Starry (Assistant Governor Elect for Rotary Zone VIII). Other executives from the club including Vice-President Rtn. Rony Sebastian and Treasurer Rtn. Tigy Thankachan were also present during the function.
റിപ്പോർട്ട് : Sneha Sudarsan