മാസങ്ങള്‍ക്കു മുമ്പാണ് 13 വയസ്സുകാരനായ മകനെ അമ്മ ലൈംഗീകമായി പീഡിപ്പിച്ചെന്ന വാര്‍ത്ത പുറത്ത് വരുന്നത്. സത്യത്തില്‍ വാര്‍ത്ത കേട്ട് കേരളം ഞെട്ടി. ഒരമ്മ മനസ്സിന് ഇങ്ങനെ ചെയ്യാനാവുമോ എന്ന് പലവട്ടം ചിന്തിച്ചു. ഇപ്പോള്‍ സത്യം പുറത്ത് വന്നിരിക്കുകയാണ്. അമ്മ നിരപരാധിയാണെന്ന് തെളിയുകയും ചെയ്തു. ശാസ്ത്രീയ പരിശോധനയിലൂടെയാണ് കുട്ടി പറഞ്ഞത് സത്യമല്ലെന്ന് കണ്ടെത്തിയത്.
പോക്‌സോ കേസ് പ്രകാരമായിരുന്നു അന്ന് അമ്മയെ അറസ്റ്റ് ചെയ്തത്. ഇളയമകന്‍ പരാതി വ്യാജമാണെന്ന് പറഞ്ഞപ്പോള്‍ മൂത്തമകന്‍ അമ്മ പീഡിപ്പിച്ചെന്ന അനിയന്റെ പരാതിയെ പിന്തുണച്ചു. ആദ്യ ഭര്‍ത്താവ് കള്ളക്കേസ് കൊടുപ്പിച്ചതാണെന്നായിരുന്നു യുവതിയുടേയും ബന്ധുക്കളുടേയും വാദം. യുവതിക്ക് ഒരുമാസം ജയിലില്‍ കഴിയേണ്ടതായും വന്നു. തുടര്‍ന്ന് വനിതാ ഐപിഎസ് ഉദ്യേഗസ്ഥയുടെ നേതൃത്തിലായിരുന്നു അന്വേഷണം.
അന്വേഷണസംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും കുട്ടിയെ 12 ദിവസം ആശുപത്രിയില്‍ താമസിപ്പിച്ച് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിലാണ് കുട്ടി പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞത്. ഇതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വന്നത്.
അമ്മയുടെ ഫോണില്‍ കുട്ടി അശ്ലീലവീഡിയോകള്‍ കാണുന്നത് പതിവായിരുന്നു. വിദേശത്ത് അഛനൊപ്പം കവിയുമ്പോള്‍ ഇങ്ങനെ വീഡിയോ കാണുന്നത് കണ്ടുപിടിക്കപ്പെട്ടു. ഈ സമയമാണ് രക്ഷപെടാന്‍ അമ്മ പീഡിപ്പിച്ചെന്ന വ്യാജ പരാതി ഉന്നയിച്ചത്. കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യങ്ങള്‍ സമ്മതിച്ചത്. കേസ് ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു.
em