എല്ലാ വാര്‍ഡിലും അണുനശീകരണ ഉപകരണങ്ങള്‍ നല്‍കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്

by admin

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലേക്കും അണു നശീകരണ ഉപകരണങ്ങള്‍ നല്‍കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ നിര്‍വഹിച്ചു.

കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി വീടുകള്‍ കേന്ദ്രീകരിച്ച് അണുനശീകരണ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ 15 വാര്‍ഡുകളിലേക്കും ഉപകരണങ്ങള്‍ നല്‍കുന്നത്. ഇതിനു പുറമേ ലോക്ഡൗണ്‍ ഇളവുകള്‍ക്കിടയിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സമുദായ സംഘടന പ്രതിനിധികളുടെ യോഗവും പഞ്ചായത്ത് വിളിച്ചു ചേര്‍ത്തിരുന്നു. കോവിഡ് വന്ന കുടുംബങ്ങളെ സഹായിക്കാനും വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കാനും, ലോക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും സമുദായഅംഗങ്ങളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബിജോയ് കെ.പോള്‍, ആരോഗ്യ കാര്യ ചെയര്‍പേഴ്സണ്‍ രതി നാരായണന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page