ജൂൺ 29ന് വൈകിട്ട് 7ന് രാജ്യത്തിനു വേണ്ടി പ്രാർത്ഥന
തിരുവല്ല: മഹാമാരിയുടെ പിടിയിലമർന്ന ലോകത്തിനു കരുതലിൻ്റെ സന്ദേശം നൽകി പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രാർത്ഥനാസംഗമം.
പിസിഐ നാഷണൽ കൗൺസിൽ നേതൃത്വം നൽകുന്ന പ്രാർത്ഥനാസംഗമം സൂം പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി 2021 ജൂൺ 29 ചൊവ്വാഴ്ച്ച വൈകിട്ട് 7 മുതൽ 9 മണി വരെ നടക്കും.
കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ നിന്നും ലോകവും നാം വസിക്കുന്ന ഇന്ത്യാ മഹാരാജ്യവും വിടുവിക്കപ്പെടുവാൻ വിദേശരാജ്യങ്ങളിൽ ഉൾപ്പടെയുള്ള ഇന്ത്യയിലെ എല്ലാ പെന്തക്കോസ്തു വിഭാഗത്തിലുള്ള വിശ്വാസികളുടെയും ദൈവദാസന്മാരുടെയും ഐക്യമായ പ്രാർത്ഥന വേദിയാണ് ചൊവ്വാഴ്ച്ച നടക്കുന്ന പ്രാർത്ഥനാ സംഗമം. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമാധാനത്തിനും ദേശങ്ങളുടെ സൗഖ്യത്തിനായും ഒന്നായ് ചേർന്ന് പ്രാർത്ഥിക്കുവാൻ ബഹുമാന്യരായ ദൈവദാസന്മാരെയും വിശ്വാസികളെയും ക്ഷണിക്കുന്നു.
പി.സി.ഐ നാഷണൽ പ്രസിഡൻ്റ് എൻ.എം.രാജു പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യും. റവ: ഡോ. ജോൺ. കെ. മാത്യു മുഖ്യസന്ദേശം നൽകും. വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അധ്യക്ഷത വഹിക്കും.
സുജിത്ത് എം.സുനിൽ, അഷ്‌ലിൻ സുജിത് (നാരോ ഗേറ്റ്, ഐ.സി.പി.എഫ് ജയ്പൂർ ബാൻഡ്), സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. ഇന്ത്യയിലെ എല്ലാ പെന്തക്കോസ്തു വിഭാഗങ്ങളുടെയും ഐക്യവേദിയാണ് പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യ. പുത്രികാ വിഭാഗങ്ങളായ പിസിഐ കേരളാ സ്റ്റേറ്റ്, പെന്തക്കോസ്‌ത് യൂത്ത് കൗൺസിൽ (PYC), പെന്തക്കോസ്‌ത് വുമൺസ് കൗൺസിൽ (PWC) എന്നിവ ചേർന്നാണ് സംഗമത്തിന് നേതൃത്വം നൽകുന്നതെന്ന് നാഷണൽ പ്രസിഡന്റ് എൻ.എം.രാജു, ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ, പ്രയർ കൺവീനർ പാസ്റ്റർ എം.കെ.കരുണാകരൻ എന്നിവർ അറിയിച്ചു.
Meeting ID: 423 230 2608
Pass code:1234

വാർത്ത നൽകുന്നത്: ജോജി ഐപ്പ് മാത്യൂസ് (Journalist,Writer)