പഴകിയ മത്സ്യം നശിപ്പിച്ചു
ആലപ്പുഴ: മത്സ്യത്തിന്റെ മായം കണ്ടെത്താനും സുരക്ഷിത മത്സ്യം ജനങ്ങൾക്ക് ഉറപ്പാക്കാനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ സാഗർ റാണി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേർത്തല, അരൂർ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി.
പത്തു കിലോ പഴക്കം ചെന്ന മത്സ്യം കണ്ടെത്തി നശിപ്പിച്ചു. ചേർത്തല മത്സ്യമാർക്കറ്റ്, പൊന്നാവെളി മാർക്കറ്റ്, തുറവൂർ, തൈക്കാട്ടുശ്ശേരി എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ ഭക്ഷ്യ സുരക്ഷ ഓഫീസർ വി. രാഹുൽരാജ്, ഫിഷറീസ് ഇൻസ്‌പെക്ടർ ലീന ഡെന്നീസ്, രശ്മി എന്നിവർ പങ്കെടുത്തു.