നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്’ – നായരമ്പലം സർവ്വീസ് സഹകരണബാങ്ക്

by admin

എറണാകുളം : കോവിഡ് സാഹചര്യത്തിൽ നായരമ്പലം വില്ലേജിലെ  വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിനായി ‘നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്’ പദ്ധതിയുമായി നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക്. വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ മൊബൈൽ ഫോണുകളുടെ വിതരണ ഉദ്ഘാടനം നടത്തി. കോവിഡ് സാഹചര്യം നേരിടുന്നതിനു ആവിഷ്‌കരിച്ച ചലഞ്ചുകളിൽ വൈപ്പിൻ നിയോജക മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങൾ സ്‌തുത്യർഹമായ സേവനമാണ് നടത്തിയത്  .  വാക്‌സിൻ ചലഞ്ചിലേക്ക് മികച്ച സംഭാവനകൾ നൽകിയും ഡിജിറ്റൽ പഠനത്തിനു മൊബൈൽഫോണുകളും കമ്പ്യൂട്ടറുകളും ലഭ്യമാക്കിയും മാതൃകാപരമായ സേവനങ്ങളാണ് സഹകരണ സ്ഥാപനങ്ങൾ കാഴ്ചവെച്ചതെന്നും എംഎൽഎ പറഞ്ഞു.

മംഗല്ല്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ്  പി കെ.രാജീവ് അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് കെ ജെ ഫ്രാൻസിസ്, സ്റ്റാഫ് പ്രതിനിധി എം പി ശ്യാംകുമാർ എന്നിവർ  സംസാരിച്ചു. ബോർഡ്  അംഗങ്ങളായ എം പി സുമോദ്, എൻ എസ് സുഭാഷ് കുമാർ ,ഷൈല ബാബു, കല ബാബുരാജ്, എ ജി ജോസഫ്, ആശ ആശോകൻ, പി എസ് ജയൻ എന്നിവരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്‌ഷൻ : നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക്  ‘നിങ്ങൾഒറ്റയ്ക്കല്ല :  ഞങ്ങളുണ്ട്’  പദ്ധതിയുടെ ഭാഗമായി നായരമ്പലം വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകളുടെ  വിതരണ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിക്കുന്നു.

You may also like

Leave a Comment

You cannot copy content of this page