കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2021 ഏപ്രിൽ വരെ അംഗത്വത്തിന് അപേക്ഷ നല്കിയ എല്ലാ അംഗങ്ങൾക്കും കോവിഡ്-19
പ്രകാരം സർക്കാർ രണ്ടാമതായി പ്രഖ്യാപിച്ച ധനസഹായമായ 1000 രൂപ ലഭിക്കാൻ kcwb.keltron.in/covid എന്ന ഐഡിയിലേക്ക് വിവരം അപ്ലോഡ് ചെയ്യണം. ഇതിനു മുമ്പ് 2000 രൂപ ധനസഹായം ലഭിച്ചവരുടെ അക്കൗണ്ട് വിവരങ്ങൾ ബോർഡിൽ നിലവിൽ ഉള്ളതിനാൽ വീണ്ടും അപ്ലോഡ് ചെയ്യേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു.