കൊല്ലത്ത് 833 പേര്‍ക്ക് കോവിഡ്

by admin

           

കൊല്ലം: ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1306 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 829 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 171 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-31, പുനലൂര്‍-18, കരുനാഗപ്പള്ളി-16, കൊട്ടാരക്കര- നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-63, മൈനാഗപ്പള്ളി-33, ചാത്തന്നൂര്‍-32, മയ്യനാട്-29, കല്ലുവാതുക്കല്‍, ചിറക്കര എന്നിവിടങ്ങളില്‍ 25 വീതവും പൂതക്കുളം-24, ഇളമാട്-23, കരീപ്ര-19, തൃക്കോവില്‍വട്ടം-18, കുലശേഖരപുരം-17, കൊറ്റങ്കര, പെരിനാട് പ്രദേശങ്ങളില്‍ 16 വീതവും പന്മന-15, നെടുമ്പന-14, ആലപ്പാട്, പത്തനാപുരം ഭാഗങ്ങളില്‍ 13 വീതവും ഇളമ്പള്ളൂര്‍-12, ആദിച്ചനല്ലൂര്‍, ശാസ്താംകോട്ട, എന്നിവിടങ്ങളില്‍ 11 വീതവും ഓച്ചിറ, ചവറ, തേവലക്കര ഭാഗങ്ങളില്‍ 10 വീതവും കുളക്കട, വെട്ടിക്കവല എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും കരവാളൂര്‍-ഏഴ്, ഇട്ടിവ, തലവൂര്‍, നെടുവത്തൂര്‍, പേരയം ഭാഗങ്ങളില്‍ ആറു വീതവും ഇടമുളയ്ക്കല്‍, ഏരൂര്‍, കുമ്മിള്‍, തൃക്കരുവ എന്നിവിടങ്ങളില്‍ നാലു വീതവും കുന്നത്തൂര്‍, തഴവ, പിറവന്തൂര്‍, മണ്‍ട്രോതുരുത്ത്, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നാലു വീതവും കുളത്തൂപ്പുഴ, ക്ലാപ്പന, ചിതറ, പനയം, പോരുവഴി, വെളിയം, വെസ്റ്റ് കല്ലട, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

You may also like

Leave a Comment

You cannot copy content of this page