നല്ല നാളെക്കായി ആയിരകണക്കിനു തൈകള്‍ നട്ടു ലയന്‍സ് ക്ലബ്

by admin

നല്ല നാളെക്കായി ആയിരകണക്കിനു തൈകള്‍ നട്ടു ലയന്‍സ് ക്ലബ്

തൃശ്ശൂര്‍ : നല്ല നാളെക്കായി നാടിനു തണലേകാന്‍ ലയണ്‍സ് ക്ലബ് മൂന്ന് ജില്ലകളിലായി ആയിരക്കണക്കിനു വൃക്ഷത്തൈകള്‍ നട്ടു. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് 170 ക്ലബ്ബുകളുടെ സഹകരണത്തോടെ ലയന്‍സ് ക്ലബ് നക്ഷത്രഫലങ്ങള്‍ നട്ടത്.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ വര്‍ഷം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണറായി തിരഞ്ഞെടുക്കുപ്പെട്ട ജോര്‍ജ് മോറേലി ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. തുടര്‍ന്നു തൃശ്ശൂര്‍ റോയല്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കോടന്നൂര്‍ ലയണ്‍സ് ക്ലബ് പുഴയ്ക്കലില്‍ വൃക്ഷത്തൈകളും നട്ടു.

തൃശ്ശൂര്‍ കോര്‍പ്പേഷന്‍ കൗണ്‍സിലര്‍ എന്‍.പ്രസാദ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് എന്‍വയോണ്‍മെന്‍റ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഡോ.വിബിന്‍ ദാസ്, റീജിയണ്‍ ചെയര്‍പേഴ്സണ്‍ രാജന്‍ കെ നായര്‍, സോണ്‍ ചെയര്‍പേഴ്സണ്‍ ലയണ്‍ സനോജ് ഹേര്‍ബര്‍ട്ട്, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ലയണ്‍ കെ.എം അഷ്റഫ്, ലയണ്‍ ജനീഷ് , ലയണ്‍ എ.രാമചന്ദ്രന്‍, ലയണ്‍ രതീഷ് എന്നിവര്‍ പങ്കെടുത്തു.

Photo : പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കു.

                                            റിപ്പോർട്ട് : Anju V Nair  (Senior Account Executive)

You may also like

Leave a Comment

You cannot copy content of this page