കാര്‍ഷിക മേഖലയെ കൂടുതല്‍ സമ്പൂര്‍ണമാക്കാനുള്ള നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത് – റവന്യൂ മന്ത്രി കെ. രാജന്‍

by admin

k-rajan-

എല്ലാ ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലും കാര്‍ഷിക മേഖലയെ കൂടുതല്‍ സമ്പൂര്‍ണമാക്കാനുള്ള നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഒല്ലൂക്കര കൃഷിഭവന്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നതായും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി.

വിവിധ തരത്തിലുള്ള പച്ചക്കറി തൈകളുടേയും വിത്തുകളുടേയും ജൈവ വളങ്ങളുടേയും കാര്‍ഷിക ഉപകരണങ്ങളുടേയും പ്രദര്‍ശനവും വിപണനവും ഞാറ്റുവേല ചന്തയില്‍ ഒരുക്കിയിട്ടുണ്ട്.

കൃഷിഭവന്‍ പരിസരത്ത് സംഘടിപ്പിച്ച ഞാറ്റുവേല ചന്തയില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനു മൈക്കിള്‍, കൃഷി ഓഫീസര്‍ അപ്സര മാധവ്, അസിസ്റ്റന്‍റ് കൃഷി ഡയറക്ടര്‍ പി സത്യവര്‍മ്മ, ഇക്കോ ഷോപ്പ് ഭരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page