മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍സ്വാമി അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.
മാവോയിസ്റ്റ് ബന്ധമെന്ന കുറ്റമാരോപിക്കപ്പെട്ട് ജയിലിലായിരുന്ന സ്റ്റാന്‍സ്വാമിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതും. കടുത്ത ശ്വാസ തടസ്സവും ഓക്‌സിജന്‍ വ്യതിയാനവുമാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളിഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയിലായിരുന്നു ഇദ്ദേഹം.
മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായ സ്റ്റാന്‍സ്വാമി തലോജ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. 2018 ജനുവരി 1 ന് പൂനെയിലെ ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷിത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് സ്റ്റാന്‍സ്വാമി ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.
ഇദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റിലും സ്റ്റാന്‍സ്വാമി വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. ഒടുവില്‍ സ്റ്റാന്‍ സ്വാമിക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്ന ദേശിയ മനുഷാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയിലേയ്ക്ക് മാറ്റിയത്.