കുട്ടികള്‍ രണ്ടില്‍ കൂടുതലായാല്‍ വലിയ വില കൊടുക്കേണ്ടിവരും ; യോഗി സര്‍ക്കാരിന്റെ നിബന്ധനകള്‍ ഇങ്ങനെ -ജോബിന്‍സ് തോമസ്

by admin
കര്‍ശന ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. നിയമത്തിന്റെ കരട് പുറത്ത് വിട്ടു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളിലും ആനുകൂല്ല്യങ്ങളിലും നിയന്ത്രണം വരും. എന്നാല്‍ കുട്ടികള്‍ രണ്ടില്‍ കുറവാണെങ്കില്‍ ആനുകൂല്ല്യങ്ങളുടെ പെരുമഴയാണ്. ദേശീയ മാധ്യമങ്ങളാണ് ഇത് സംന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് യൂണീറ്റ് മാത്രമേ അനുവദിക്കൂ. ഇവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനോ കഴിയില്ല.
രണ്ട് കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് പ്രത്യേക ഇന്‍സെന്റീവുകള്‍ നല്‍കും. ഇത്തരക്കാര്‍ക്ക് അവരുടെ സര്‍വ്വീസിനിടെ രണ്ട് അധിക ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കും വീട് വാങ്ങുന്നതിന് സര്‍ക്കാര്‍ സബ്‌സിഡിയും ഇപിഎഫ് പെന്‍ഷന്‍ സ്‌കീമില്‍ യൂട്ടിലിറ്റി ചാര്‍ജില്‍ മൂന്നു ശതമാനം റിബേറ്റും ലഭിക്കും.
 ഒരു കുട്ടി മാത്രമാണെങ്കില്‍ വീണ്ടും ആനുകൂല്ല്യങ്ങള്‍ വര്‍ദ്ധിക്കും നാല് അധിക ശമ്പള വര്‍ദ്ധനവ് ലഭിക്കും.  സൗജന്യ ആരോഗ്യ പരിരക്ഷ 20 വയസ്സ് വരെ കുട്ടിക്ക് സര്‍ക്കാര്‍ നല്‍കും. സ്‌കൂള്‍ അഡ്മിഷന് മുന്‍തൂക്കം ലഭിക്കുന്നതിനൊപ്പം ബിരുദം വരെ സൗജന്യ വിദ്യാഭ്യാസവും ലഭിക്കും.
ആനുകുല്ല്യങ്ങല്‍ കൈപ്പറ്റിയ ശേഷം കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ ആനുകൂല്ല്യം തിരികെ പിടിക്കും. ഒന്നിലധികം വിവാഹം കഴിച്ചാലും ഭാര്യ ആയാലും ഭര്‍ത്താവായാലും ഒരു വ്യക്തിയായെ പരിഗണിക്കൂ. അതായത് രണ്ടു കുട്ടികളില്‍ കൂടുതല്‍ ഒരു വിവാഹത്തിലായാലും രണ്ട് വിവാഹത്തിലായാലും ഒരു വ്യക്തിക്കുണ്ടായാല്‍ ആനുകൂല്ല്യങ്ങള്‍ ലഭിക്കില്ല.
സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിയമത്തിന്റെ കരട് ലഭ്യമാണ് പൊതുജന അഭിപ്രായത്തിനായി ജൂലൈ 19 വരെ ഇത് ലഭ്യമാണ്. ഓഗസ്‌റ്റോടെ നിയമം പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2022 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നിയമം ഏറെ ചര്‍ച്ചയാകും എന്നുറപ്പ്. നിയമത്തിന്റെ കരടിലെ നിര്‍ദ്ദേശങ്ങള്‍ ഇതിനകം തന്നെ ദേശീയതലത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
em

You may also like

Leave a Comment

You cannot copy content of this page