കാര്‍ഷിക മേഖലയ്ക്കായി അടിസ്ഥാന വികസന ഫണ്ട്; കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍

by admin
post
പത്തനംതിട്ട: കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്‌ക്കരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ ലോണ്‍ അനുവദിക്കുന്നു. 7 വര്‍ഷ കാലാവധിയില്‍ തിരിച്ചടവ് വരുന്ന ലോണ്‍ തുക ആദ്യ മൂന്നു വര്‍ഷ ഗഡുക്കളായിട്ടാണ് അനുവദിക്കുന്നത്. പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, കര്‍ഷക കൂട്ടായ്മകള്‍, കാര്‍ഷിക സംരഭകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍, പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവര്‍ക്ക് ലോണ്‍ അനുവദിക്കും.
കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന ശൃംഖല തുടങ്ങുക, ഇ-വിപണിക്കായുളള സൗകര്യം ഒരുക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് (സംഭരണികള്‍) നിര്‍മ്മിക്കുക, പാക്ക് ഹൗസുകള്‍ ഉത്പന്നങ്ങള്‍ തരംതിരിച്ച് ഗ്രേഡ് ചെയ്യുന്നതിനുളള സോര്‍ട്ടിംഗ് ഗ്രേഡിങ് പാക്കറ്റ് യൂണിറ്റുകള്‍ ഒരുക്കുക, ശീതീകണ  ശൃംഖല സൃഷ്ടിക്കുക, കാര്‍ഷിക വിവര സാങ്കേതിക വിദ്യ കൈമാറുന്നതിനുളള സ്ഥാപനം, പ്രൈമറി സംസ്‌കരണ  ശാലകള്‍ നിര്‍മ്മിക്കുക, റൈപ്പനിംഗ് ചേമ്പര്‍ നിര്‍മ്മിക്കുക, ജൈവ ജീവാണു വളങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുളള കേന്ദ്രങ്ങള്‍, സൂക്ഷ്മ കൃഷി രീതി  സമ്പ്രാദായങ്ങള്‍ക്കുളള അടിസ്ഥാന സൗകര്യം ഒരുക്കുക, ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുളള വിതരണ ശൃംഖല സൃഷ്ടിക്കുക, ജൈവ വളക്കൂട്ടുകള്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുക  മുതലായ പ്രോജക്ടുകള്‍ക്കാണ് എഐഎഫ് ലോണ്‍ ലഭ്യമാക്കുന്നത്. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍,  ഷെഡ്യൂള്‍ഡ് കൊ- ഓപ്പറേറ്റീവ് ബാങ്കുകള്‍ പോലുളള നബാര്‍ഡുമായി ധാരണപത്രത്തില്‍ ഏര്‍പ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ വഴി ലോണ്‍ ലഭിക്കും.
ലോണ്‍ ആവശ്യമുളള അപേക്ഷകര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് അപേക്ഷ ഫോം പൂരിപ്പിച്ച് ഡിറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യണം. പ്രോജക്ട് തുകയുടെ 10% ഗുണഭോക്തോക്കള്‍ വഹിക്കണം. വിശദവിവരങ്ങള്‍ക്ക്   website- www.agriinfra.dac.gov.in   സന്ദര്‍ശിക്കാം.

You may also like

Leave a Comment

You cannot copy content of this page