വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളത്തൂവലില്‍ നടന്നു

by admin

post

ഇടുക്കി : വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളത്തൂവലില്‍ നടന്നു.വെള്ളത്തൂവല്‍  എ കെ ജി ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബിലായിരുന്നു ചടങ്ങ് ക്രമീകരിച്ചിരുന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി ഉദ്ഘാടന ചടങ്ങ് നിര്‍വ്വഹിച്ചു. ഓരോ വായനാ ദിനവും വായനയുടെ പ്രധാന്യം വിളിച്ചറിയിക്കുന്നതാണെന്നും സമൂഹത്തില്‍ ഇന്നുണ്ടായിട്ടുള്ള ഒട്ടേറെ നല്ല ചിന്തകള്‍ക്ക് ഭാവനാ പൂര്‍ണ്ണമായ നടപടികള്‍ സ്വീകരിക്കാന്‍ വായനാ പക്ഷാചരണം പോലുള്ള പരിപാടികള്‍ ഉപകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ചടങ്ങില്‍ ഓണ്‍ലൈനായി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എ രാജ  എം.എല്‍.എ പ്രവേശനോത്സവം: കുട്ടികള്‍ക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമെന്ന് റോഷി അഗസ്റ്റിന്‍

വായനാ ദിന സന്ദേശം നല്‍കി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി  വിനോദ്  വൈശാഖി പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സി. അംഗം കെ എം ബാബു  പദ്ധതി വിശദീകരിച്ചു. ഇടുക്കി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി  ഇ ജി സത്യന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി പി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായിരുന്നു ചടങ്ങുകള്‍ പൂര്‍ണ്ണമായി നടന്നത്

You may also like

Leave a Comment

You cannot copy content of this page