പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭാമേലധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഏത്രയും ബഹുമാനിതനായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യ ക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നു. സേവനത്തിന്റെയും അനുകമ്പയുടെയും സമൃദ്ധമായ പാരമ്പര്യത്തെ അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. ദു:ഖത്തിന്റെ ഈ വേളയില്‍ , തന്റെ ചിന്തകള്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗങ്ങള്‍ക്കൊപ്പമാണ്. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു.
em