മാലിന്യ സംസ്‌കരണം ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായി നടപ്പാക്കും : മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

by admin

നവകേരള സൃഷ്ടിയാണ് എൽ ഡി എഫ് കാഴ്ചപ്പാട്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ – Kairali News | Kairali News Live l Latest Malayalam News

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി, ഉറവിടമാലിന്യ നിർമ്മാർജ്ജനം പ്രോത്സാഹിപ്പിച്ചും മറ്റ് അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ മാലിന്യസംസ്‌കരണം നടത്താനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഹരിതകേരള മിഷൻ-ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയുന്ന കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടേയും പദ്ധതി നിർവഹണ രീതികളുടേയും വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് ശുചിത്വമിഷൻ തയ്യാറാക്കിയ മാർഗ്ഗരേഖയുടെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ആദ്യപ്രതി കൈമാറി നിർവഹിക്കുകയായിരുന്നു മന്ത്രി.
ഖര-ദ്രവ മാലിന്യ സംസ്‌കരണ മേഖലയിൽ ശുചിത്വമിഷൻ നടപ്പാക്കുന്ന പദ്ധതികളെകുറിച്ച് ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ, സ്റ്റേക്ക് ഹോൾഡർമാർ എന്നിവർക്ക് ധാരണ ലഭിക്കാനും ഈ മേഖലയിൽ ലഭ്യമായ മുഴുവൻ ഫണ്ടും പ്രയോജനപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിൽ ക്രിയാത്മക മുന്നേറ്റം സാധ്യമാക്കാൻ പരിശീലന സഹായി എന്ന നിലയിലും ഈ മാർഗ്ഗരേഖ പ്രയോജനപ്പെടുമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൂടുതൽ പദ്ധതികൾ ഈ മേഖലയിൽ രൂപപ്പെട്ട് വരുന്നതിനും സമ്പൂർണ്ണ ശുചിത്വമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും ഇത് സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ ഈ മേഖലയിലെ പദ്ധതി ആസൂത്രണം, സാങ്കേതിക സാമ്പത്തിക അനുമതികൾക്കായുള്ള നടപടിക്രമം, ശുചിത്വമിഷൻ മുഖേന നടപ്പിലാക്കി വരുന്ന കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ, ഉപപദ്ധതികൾ, മറ്റു സേവനങ്ങൾ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി, ഡയറക്ടർ (കുടിവെള്ളം) കെ. വനജ കുമാരി, പ്രോഗ്രാം ഓഫീസർ അമീർഷ ആർ.എസ് എന്നിവരും പ്രകാശന ചടങ്ങിൽ സന്നിഹിതരായി.

You may also like

Leave a Comment

You cannot copy content of this page