പുതിയ 1.3 ജിഗാ വാട്ട് നിര്‍മാണ ശാലയ്ക്കു തുടക്കം കുറിച്ചു കൊണ്ട് വിക്രം സോളാര്‍ രാജ്യത്തെ ഏറ്റവും വലിയ മോഡ്യൂള്‍ നിര്‍മാതാക്കളെന്ന സ്ഥാനത്തേക്ക്

by admin

Denso Haryana Pvt. Ltd., Gurugram, Haryana > Vikram Solarകൊച്ചി: രാജ്യത്തെ മുന്‍നിര മോഡ്യൂള്‍ നിര്‍മാതാക്കളും മേല്‍ക്കൂര സോളാര്‍ സേവന ദാതാക്കളുമായ വിക്രം സോളാര്‍ തമിഴ്‌നാട്ടിലെ ഒറഗാടം വ്യവസായ പാര്‍ക്കില്‍ 1.3 ജിഗാ വാട്ടിന്റെ പുതിയ സോളാര്‍ ഫോട്ടോവോള്‍ട്ടിക് മോഡ്യൂള്‍ നിര്‍മാണ യൂണിറ്റിനു തുടക്കം കുറിച്ചു.  ഇതോടെ ആകെ നിര്‍മാണ ശേഷി 2.5 ജിഗാവാട്ടായി വര്‍ധിപ്പിച്ച വിക്രം സോളാര്‍ രാജ്യത്തെ ഏറ്റവും വലിയ ഫോട്ടോവോള്‍ട്ടിക് മോഡ്യൂള്‍ നിര്‍മാതാക്കളായി മാറിയിരിക്കുകയാണ്.   തമിഴ്‌നാട്ടിലെ ആദ്യ വന്‍കിട സോളാര്‍ നിര്‍മാണ യൂണിറ്റായ ഇവിടെ  ആദ്യ ഘട്ടത്തില്‍ ആയിരം പേര്‍ക്കു ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  ക്ലീന്‍ എനര്‍ജിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ത്വരിതപ്പെടുത്തുവാന്‍ വിക്രം സോളാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടര്‍ ഗ്യാനേഷ് ചൗധരി ചൂണ്ടിക്കാട്ടി.   ആവശ്യത്തിനനുസരിച്ചു മോഡ്യൂളുകള്‍ ലഭിക്കാത്ത സ്ഥിതി മറികടക്കാന്‍ തങ്ങളുടെ അത്യാധുനീക നിര്‍മാണ സംവിധാനം സഹായിക്കുമെന്നും സാങ്കതികവിദ്യാ മുന്നേറ്റത്തെ ശക്തമാക്കാന്‍ ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                  റിപ്പോർട്ട് : ASHA MAHADEVAN (Account Executive)

You may also like

Leave a Comment

You cannot copy content of this page