കോഴിക്കോട് : ആസ്റ്റര്‍ മിംസിലെ ഒഫ്താല്‍മോളജി വിഭാഗം കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ചു. നേത്ര ബാങ്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിനോടനുബന്ധിച്ച് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സേവന ലഭ്യത ഉറപ്പ് വരുത്തുന്ന രീതിയിലാണ് പുതിയ
ഡിപ്പാര്‍ട്ട്മെന്റ് സജ്ജീകരിച്ചിരിക്കുന്നത്.
നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട് ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസീന്‍ നിര്‍വഹിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സെര്‍വിസസ് ഡോ എബ്രഹാം മാമ്മന്‍, ഡോ സുനിത മാത്യു (സീനിയര്‍ കണ്‍സള്‍ട്ടണ്ട് ആന്‍ഡ് ഹെഡ് ഒഫ്താല്‍മോളജി), ഡോ ശര്‍മിള എം വി( സീനിയര്‍ കണ്‍സള്‍റ്റന്റ് ആന്‍ഡ് റെറ്റിന സ്‌പെഷ്യലിസ്‌റ്), ഡോ സുജിത് വി നായനാര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്& ക്യാറ്റ്‌റാറ്റ്, കോര്‍ണിയ ആന്‍ഡ് റീഫ്‌റാക്റ്റീവ് സര്‍ജന്‍) ഡോ ഫറാസ് അലി (സീനിയര്‍ കണ്‍സള്‍ട്ടന്റ്) ഡോ നിര്‍മല്‍ എ ജെ ( കണ്‍സള്‍ട്ടന്റ് & പീഡിയാട്രിക് ഓഫ്താല്‍മോളജിസ്‌റ്), ഡോ പ്രവിത അഞ്ചന്‍ (എ ജി എം ഓപ്പറേഷന്‍സ് എന്നിവര്‍ പങ്കെടുത്തു.
റിപ്പോർട്ട് : Vijin Vijayappan