കൊടുങ്ങലൂരിൽ പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ മോഷണം

by Times of Kodungallur

കൊടുങ്ങലൂരിൽ പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ മോഷണം. എടവിലങ്ങ് പൊടിയൻബസാർ പോളശേരി ബാബുരാജിൻ്റെ സൗപർണ്ണികയെന്ന വീട്ടിലാണ് മോഷണം നടന്നത്.ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ സ്ത്രീ വീട് തുറന്ന് കിടക്കുന്നത് കണ്ട് അയൽവാസികളെ അറിയിക്കുകയായിരുന്നു. വീടിൻ്റെ മുൻവാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ സി സി ടി വി യുടെ ഹാർഡ് ഡിസ്ക് എടുത്ത് കൊണ്ട് പോവുകയും സി സി ടി വി ക്യാമറകളുടെ ദിശ മാറ്റിവെക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ സി ഐ പ്രജികുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ബാബുരാജും കുടുംബവും മസ്കറ്റിലായതു കൊണ്ട് കൂടുതലൊന്നും നഷ്ടപ്പെടാൻ ഇടയില്ലന്നാണ് പോലീസ് തരുന്ന സൂചന.

You may also like

Leave a Comment

You cannot copy content of this page