ടി കെ രാജുവും സി കെ ഗിരിജയുമാണ് പെരിഞ്ഞനം ലോക്കൽ കമ്മറ്റിയിൽ നിന്ന് ഏരിയ കമ്മറ്റിയിലേക്കെത്തി പുതുചരിത്രം രചിച്ച ദമ്പതികൾ.1990 മുതൽ.. കൂടുതൽ വാർത്തകൾക്ക് ..
സി പി എം കൊടുങ്ങല്ലൂർ ഏരിയ കമ്മറ്റിയംഗങ്ങളായി ദമ്പതികൾ..ടി കെ രാജുവും സി കെ ഗിരിജയുമാണ് പെരിഞ്ഞനം ലോക്കൽ കമ്മറ്റിയിൽ നിന്ന് ഏരിയ കമ്മറ്റിയിലേക്കെത്തിയ ദമ്പതികൾ.1990 മുതൽ 98 വരെ ഡി വെ എഫ് ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മറ്റിയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ ഉഴുവത്ത് കടവ് വാർഡിനെ പ്രതിനിധീകരിച്ച് സി കെ ഗിരിജ നഗരസഭയിലെത്തിയിരുന്നു. സി കെ ഗിരിജ ഡി വെ എഫ് ഐ ജില്ലാ വെസ് പ്രസിഡൻറ് സ്ഥാനവും ടി കെ രാജു ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി സ്ഥാനവും വഹിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. അതോടെ കൊടുങ്ങല്ലൂരിൽ നിന്ന് രാഷ്ട്രീയ തട്ടകം വികെ ഗോപാലൻ്റെ ചുവന്ന മണ്ണായ പെരിഞ്ഞനത്തേക്ക് മാറി. വിവിധ സമരങ്ങളിൽ ദമ്പതികൾ മുന്നണി പോരാളികളായി.കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി, സി പി എം കൊടുങ്ങല്ലൂർ ഏരിയ കമ്മറ്റിയംഗം, സി പി എം പെരിഞ്ഞനം ലോക്കൽ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു രാജു. നാട്ടിക ഫർക്ക സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു.പി കെ എസ് സംസ്ഥാന കമ്മറ്റിയംഗം, മഹിള അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം ഏരിയ ട്രഷറർ, കെ എസ് കെ ടി യു ഏരിയ കമ്മറ്റിയംഗം, സി പി എം പെരിഞ്ഞനം ലോക്കൽ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്ന സി കെ ഗിരിജ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റാണ്. സി പി എം കൊടുങ്ങല്ലൂർ ഏരിയ കമ്മറ്റിയുടെ ചരിത്രത്തിലാദ്യമായാണ് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റിയിൽ ഒരുമിച്ചിരുന്ന ദമ്പതികൾ ഏരിയാ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നത്.