മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: മതിലകം ബ്ലോക് പഞ്ചായത്ത് എൽ ഡി എഫിന് ആധികാരിക വിജയം ബി ജെ പിക്ക് സ്വാധീനമുള്ള മേഖലയിലെ വോട്ടുകൾ യുഡിഎഫിലേക്ക് ഒലിച്ചുപോയി.മതിലകം സ്റ്റോക്ക് പഞ്ചായത്ത് അഴീക്കോട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നൗഷാദ് കറുകപ്പാടത്ത് 1975 വോട്ടുകൾക്കാണ് വിജയിച്ചത്.. ആദ്യം എണ്ണിയ പോസ്റ്റൽ വോട്ടിൽ എൽഡിഎഫിന് 9 വോട്ടും യു ഡി എഫിന് അഞ്ച് വോട്ടും ബി ജെ പി ഒരു വോട്ടും നേടി.വാർഡുകൾ എണ്ണി തുടങ്ങിയതോടെ എൽ ഡി എഫിൻ്റെ ലീഡ് ഉയർന്ന് കൊണ്ടിരുന്നു.ഇരുപതാം വാർഡ് എണ്ണി കഴിഞ്ഞപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി പി കെ ചന്ദ്രബാബു നൂറിൽ പരം വോട്ടുകൾക്ക് മുന്നിൽ വന്നതും ശ്രദ്ധേയമായി.ഷായി അയ്യാരിൽ നേടിയ 1621 വോട്ടുകളുടെ ഭൂരിപക്ഷം തകർത്താണ് നൗഷാദ് കറുകപ്പാടത്ത് 1975 വോട്ടിൻ്റെ ലീഡ് നേടിയത്.എൽ ഡി എഫ് 4990 വോട്ടും യു ഡി എഫ് 30 15 ഉം ബി ജെ പി 864 വോട്ടുമാണ് നേടിയത്.ഇരുപത്തി ഒന്നാം വാർഡിലെ രണ്ടാം ബൂത്തിൽ ബിജെപിക്ക് ലഭിച്ചത് നാല് വോട്ടുകൾ മാത്രം