കൊടുങ്ങലൂരിൽ ഇടിമിന്നലിൽ ഉമ്മക്കും മകൾക്കും പരിക്ക് .വ്യാപക നാശം.

കൊടുങ്ങല്ലൂർ.ഇടിമിന്നലിൽ ഉമ്മക്കും മകൾക്കും പരിക്ക് .വ്യാപക നാശം.എറിയാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് പുത്തൻ കടപ്പുറം ജമാലിന്റെ വീട്ടിലാണ് ഇടിമിന്നൽ ഉണ്ടായതിനെ തുടർന്ന് വൻ നഷ്ടം ഉണ്ടായത്.ജമാലിന്റെ മകൾക്ക് പുറംഭാഗത്ത് പൊള്ളലേറ്റു. ജമാലിൻ്റെ ഭാര്യയുടെ കണ്ണിന്റെ താഴെ പൊള്ളലേറ്റു.വീട്ടുവളപ്പിലെ തെങ്ങ് നിന്നുകത്തുകയും വീടിന്റെ ടൈൽ പൊട്ടിപ്പൊളിയുകയും ചെയ്തു..ഇ ടി ടൈസൺ എം എൽ എ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, മുഹമ്മദ് റാഫി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

You may also like

Leave a Comment

You cannot copy content of this page