കൊടുങ്ങല്ലൂരിൽ വിദ്യാർഥിനികളുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി..

കൊടുങ്ങല്ലൂർ.ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനികളുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. സർക്കിൾ ഓഫീസിന്റെ പടിഞ്ഞാറുവശം വച്ച് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സെക്കിളിൽ പോവുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികളെ തടഞ്ഞ് നിർത്തി ഒ കെ ആശുപത്രിയിലേക്ക് പോകുന്ന വഴി ചോദിച്ചു. വഴി പറയുന്നതിനിടെ കഴുത്തിലെ മാല സ്വർണ്ണമാണോയെന്ന് ചോദിച്ച് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. പരിഭ്രാന്തരായ കുട്ടികളിൽ ഒരാൾ തെട്ടടുത്ത വീട്ടിലേക്ക് ഓടി കയറിയതോടെ ബെക്ക് യാത്രികൻ ശ്രമം ഉപേക്ഷിച്ച് പോവുകയായിരുന്നു. ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയാണ് ബെക്ക് യാത്രികൻ തടഞ്ഞ് നിർത്തിയത്.നഗരസഭ കൗൺസിലർ പരമേശ്വരൻ കുട്ടി കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകി.

You may also like

Leave a Comment

You cannot copy content of this page