കൊടുങ്ങലൂർ.ഊട്ടി കൂനൂറിന് സമീപത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ വീരസൈനികരുടെ ചായ ചിത്രത്തിനുമുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. സംയുക്തസേനാ മേധാവി ബിപിൻ റാവത്ത്, മലയാളിയായ ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപ് അടക്കം 13 വീരസൈനികരുടെ ചായ ചിത്രത്തിനുമുന്നി ലാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.ജി എൽ പി എസ് ബോയ്സ് കൊടുങ്ങല്ലൂർ വിദ്യാലയ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പീഠത്തിൽ വിളക്കുകൾ തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.വി ആർ സുനിൽകുമാർ,എംഎൽഎ മുനിസിപ്പൽ ചെയർപേഴ്സൺ എം യു ഷിനിജ നഗരസഭ പ്രതിപക്ഷ നേതാവ് ഡി ടി വെങ്കിടേശ്വരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ്കൈസാബ്, എൻസിസി റിട്ടയേർഡ് കമാൻഡിങ് ഓഫീസർ സി ജി ചെന്താമരാക്ഷൻ വിവിധ സേനകളിൽ നിന്നും വിരമിച്ച സൈനികരായ എൻകെ നന്ദകുമാർ, എം രാജൻ, പ്രധാനാധ്യാപിക പി മീര, പിടിഎ പ്രസിഡന്റ് ബിജോയ് കിഷോർ, എസ് എം സി ചെയർമാൻ യു ടി പ്രേംനാഥ് എന്നിവർ പങ്കെടുത്തു..