കൊടുങ്ങല്ലൂരിൽ ഹോട്ടൽ ഉടമയും കുടുംബവും സ്ഥല ഉടമക്കെതിരെ നടത്തുന്ന രാപ്പകൽ സമരം പതിനെട്ടാം ദിവസത്തിലേക്ക്

കൊടുങ്ങല്ലൂരിൽ ഹോട്ടൽ ഉടമയും കുടുംബവും സ്ഥല ഉടമക്കെതിരെ നടത്തുന്ന രാപ്പകൽ സമരം പതിനെട്ടാം ദിവസത്തിലേക്ക് നിരാഹാര സമരം തുടങ്ങുമെന്ന് സൂചന. ശ്രീനാരായണപുരം പൊരി ബസാറിലെ അമീൻ ഹോട്ടലുടമ അബ്ദുള്ളയാണ് സ്ഥല ഉടമ നൗഷാദിനെതിരെ ആരോപണമുന്നയിച്ച് രാപ്പകൽ സമരം നടത്തുന്നത്. ഹോട്ടലുടമയും പ്രായമായ മാതാവും, ഭാര്യയും, മക്കളുമാണ് കഴിഞ്ഞ പതിനെട്ട് ദിവസമായി സമരമുഖത്തുള്ളത്. പരിഹാരം ഉടനടി കണ്ടെത്തിയില്ലങ്കിൽ പ്രായമായ ഉമ്മയും കുട്ടികളുമടക്കം നിരാഹാരത്തിലേക്ക് കടക്കും. ഹോട്ടലുടമ പറയുന്നതിങ്ങനെ അയ്യായിരം രൂപ മാസ വാടകക്ക് സ്ഥലം ഏറ്റെടുത്ത് ലക്ഷങ്ങൾ ചിലവിട്ട് ഹോട്ടൽ നിർമ്മിച്ചു.ദേശീയപാത സ്ഥലമെടുപ്പിൽ ഹോട്ടൽ പെട്ടതോടെ കച്ചവടം അവസാനിപ്പിക്കേണ്ടി വന്നു. മുപ്പത് ലക്ഷത്തോളം രൂപ ചിലവിട്ട് താൻ നിർമ്മിച്ച ഹോട്ടലിന് ഭീമമായ തുക ദേശീയപാത അധികൃതരിൽ നിന്ന് സ്ഥല ഉടമക്ക് ലഭിച്ചതായാണ് ഹോട്ടലുടമ ആരോപിക്കുന്നത്. തനിക്ക് ചെലവായ പെസ കിട്ടണമെന്നാണ് ഹോട്ടലുടമയുടെ പക്ഷം. ഇതിനു വേണ്ടി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് അബ്ദുള്ള. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിൽ വിലയിട്ടിരിക്കുന്നത് ഹോട്ടലിന് ഇരുപത് ലക്ഷത്തി മുപ്പത്തി ഒൻപതിനായിരത്തി ഇരുനൂറ്റി മുപ്പത്തിമൂന്ന് എന്നാണ്.ഇതിൻ്റെ ഇരട്ടി പൈസയും ഒപ്പം പന്ത്രണ്ട് ശതമാനം പലിശയുമടക്കം നാൽപത്തിമൂന്ന് ലക്ഷത്തോളം രൂപ നൗഷാദ് കൈപ്പറ്റിയതായാണ് അബ്ദുള്ള അവകാശപ്പെടുന്നത്..

 

You may also like

Leave a Comment

You cannot copy content of this page