കൊടുങ്ങലൂരിൽ ക്രിസ്തുമസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള റൈഡിൽ രണ്ട് പേർ അറസ്റ്റിൽ. മടത്തുംപടി-ചക്കാട്ടിക്കുന്ന് ദേശത്ത് മുതിര പറമ്പിൽ വീട്ടിൽ നിധിൻ (24), അഞ്ചങ്ങാടി-ഇല്ലിച്ചോട് ദേശത്ത് വലിയടത്ത് വടക്കൻ വീട്ടിൽ മുഹമ്മദ് അഷ്റഫ് മകൻ അജ്മൽ (24 ) എന്നിവരാണ് മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായത്. തീരമേഖലയിൽ ആഘോഷങ്ങളുടെ ഭാഗമായി ലഹരി/സിന്തറ്റിക്ക് മയക്കുമരുന്ന് മാഫിയയുടെ സാമീപ്യം വർദ്ധിച്ചിട്ടുണ്ടെന്നും എല്ലാ ഭാഗങ്ങളിലും എക്സൈസിന്റെ രഹസ്യ നിരീക്ഷണം ശക്തായമായിട്ടുണ്ടെന്നും, എക്സൈസ് ഇൻസ്പെക്ടർ എം ഷാംനാഥ് പറഞ്ഞു.