പുതുവത്സരാഘോഷം കൊഴുപ്പിക്കാൻ കൊണ്ടുവന്ന മാഹി മദ്യം കൊടുങ്ങല്ലൂർ ഡി വെ എസ് പിയും സംഘവും പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിൽ.
ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന 25 കേയ്സ് അനധികൃത വിദേശ മദ്യവുമായി എറണാകുളം കളമശേരി സ്വദേശി ചരുവിൽ ജേക്കബ് 37 നെയാണ് ചേറ്റുവയിൽ നിന്നും പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐ പി എസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി വെ എസ് പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽവാടാനപ്പള്ളി എസ്എച്ച് ഒ സനീഷ്, വലപ്പാട് എസ് ഐ മനോജ് എസ് ഐ സുനിൽ , സന്തോഷ്,സുബ്രഹ്മണ്യൻ, എ എസ് ഐമാരായ സി ആർ പ്രദീപ്, ഷൈൻ, സീനിയർ സി പി ഒ മാരായ സൂരജ് .വി.ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, സജയൻ, സി പി ഒ മാരായ അരുൺ നാഥ്, സുജിത്, സുനിൽകുമാർ, രാജേഷ്, ഷിന്റോ എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.മാഹിയിൽ നിന്നും ലക്ഷ്വറിവാഹനങ്ങളിൽ തൃശ്ശൂർ, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനക്ക് വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് മദ്യമെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.പ്രതിയിൽ നിന്നും മദ്യംവാങ്ങി വിൽക്കുന്നവരെയും കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.