കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. മതിലകം പഞ്ചായത്ത് പതിമൂന്നാം വാർഡംഗം സഞ്ജയ് ശാർക്കര ഊമൻ തറ സ്വദേശികളും ബി ജെ പി പ്രവർത്തകരുമായ അജയ് ശാർക്കര, ഉണ്ണികൃഷ്ണൻ ശാർക്കര എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലാം തിയതി ബി.ജെ.പി കൊടുങ്ങല്ലൂരിൽ നടത്തിയ പ്രകടനത്തിലാണ് പ്രകോപനകരമായി മുദ്രാവാക്യം മുഴക്കിയത്. മറ്റു പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു