കൊലപാതക ശ്രമം പ്രതി അറസ്റ്റിൽ എടമുട്ടം പാലപ്പെട്ടി സ്വദേശി പാണപറമ്പിൽ രതീഷാണ് പിടിയിലായത്. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ രാജേഷ് എന്നയാളെ ജോലി ചെയ്തതുമായി ബന്ധപ്പെട് കിട്ടുവാനുള്ള പണം ചോദിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതിയാണ് രതീഷ്, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്. എൻ എസിൻ്റെ നേതൃത്വത്തിൽ വലപ്പാട് ഇൻസ്പക്ടർ സുശാന്ത്. സബ് ഇൻസ്പെക്ടർ മനോജ് എന്നിവർ ചേർന്ന് പിടികൂടി. ഈ കേസിലെ രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.